www.techaneesh.blogspot.com.

Tuesday, June 26, 2012

.pdf എങ്ങനെ നിർമ്മിക്കാം / എഡിറ്റ് ചെയ്യാം?Windows 7 ഓടോപ്ലായ് ഓഫ്‌ ചെയ്യുന്ന വിധം


.pdf എങ്ങനെ നിർമ്മിക്കാം / എഡിറ്റ് ചെയ്യാം?




ലോകത്ത് വളരെയധികം പ്രചാരമുള്ള ഒരു ഫോർമാറ്റാണ് പിഡിഎഫ്. ഇത്രയും സൌകര്യപ്രദമായി ടെക്സ്റ്റ് ഫോർമാറ്റ് ചെയ്ത് കൈമാറ്റം ചെയ്യാനും സൂക്ഷിച്ച് വയ്ക്കാനും പറ്റിയ മറ്റൊരു ഫോർമാറ്റ് ഇല്ലതന്നെ. 90കളുടെ ആദ്യത്തിൽ അഡോബ് വികസിപ്പിച്ച ഈ ഫോർമാറ്റിൽ ലോകമെമ്പാടുമായി 700 മില്യണിലധികം ഫയലുകൾ ഉണ്ടെന്ന് കരുതപ്പെടുന്നു. ഫയലിന്റെ കുറഞ്ഞ വലിപ്പം, പിന്നെ ഏത് ഉപകരണത്തിലും പിന്തുണക്കുമെന്നതും ഇതിന്റെ പ്രചാരം കൂട്ടുന്നു. കമ്പ്യൂട്ടർ, ടാബ്ലെറ്റ്, മൊബൈൽ ഫോൺ എന്നിവയിലെല്ലാം ഇൻസ്റ്റാൾ ചെയ്യാവുന്ന നിരവധി പിഡിഎഫ് റീഡർ സോഫ്റ്റ് വെയറുകൾ സൌജന്യമായി ലഭ്യമാണ്. ഒപ്പം തന്നെ സിസ്റ്റത്തിനു അനുസരിച്ച് ഫോർമാറ്റിങ്ങ് വ്യത്യാസം വരില്ല എന്നുള്ളതും,  ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് വായിക്കുന്ന ഉപകരണത്തിൽ ആവശ്യമില്ലെനതും മറ്റ് ആകർഷകത്വങ്ങളാണ്. ഇവയെല്ലാം തന്നെ ഈ ഫോർമാറ്റിന്റെ പ്രചാരം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒപ്പം തന്നെ എളുപ്പത്തിൽ എഡിറ്റ് ചെയ്യാൻ സാധിക്കില്ല എന്നതും ഇതിന്റെ ഒരു സവിശേഷതയാണ്. പക്ഷേ പലപ്പോഴും ഈ സവിശേഷത നമുക്കൊരു ബുദ്ധിമുട്ടായാണ് അനുഭവപ്പെടാ‍റ്. ഇത് എങ്ങനെ പരിഹരിക്കാമെന്ന് നമുക്ക് നോക്കാം.

.pdf എങ്ങനെ നിർമ്മിക്കാം

പിഡി എഫ് നിർമ്മിക്കാൻ ഏറ്റവും സൌകര്യപ്രദമായ ഒന്നായി ലേഖകന് അനുഭവപ്പെട്ടത് ഗൂഗിൾ ഡോക്യുമെന്റ്(ഇപ്പോൾ ഗുഗ്ഗിൾ ഡ്രൈവ്) ആണ്. നിങ്ങളുടെ നിലവിലുള്ള വേഡ് ഫയലുകൾ ഗൂഗ്ഗിൾ ഡ്രൈവിലേക്ക് അപ് ലോഡ് ചെയ്യുകയോ, അതോ ഒരു പുതിയ ഡോക്യുമെന്റ് നിങ്ങൾക്ക് കമ്പോസ് ചെയ്യുകയോ ചെയ്യാം. എന്നിട്ട് ഡൌൺലോഡ് ആസ് പിഡി എഫ് എന്ന് കൊടുത്താൽ ഒരു ക്ലിക്കിൽ നിങ്ങൾക്ക് പിഡി എഫ് ഫയൽ തയ്യാറായി കിട്ടും. വളരെയധികം ഫയലുകൾ ഒരുമിച്ച് കൺ വെർട്ട് ചെയ്യാനും ഇത് ഒരു അനുയോജ്യമായ മാർഗ്ഗമാണ്. ഇനി നിങ്ങൾക്ക് വേഡ് പോലുള്ള വിൻഡോസ് അപ്ലിക്കേഷൻ ഫയലിനെ .pdf ആക്കി മാറ്റണമെങ്കിൽ നൈട്രോറീഡർ പോലുള്ള സോഫ്റ്റ് വെയറുകൾ ഉപയോഗിക്കാം, അതുവഴി ഏത് വിൻഡോസ് ആപ്ലിക്കേഷനിൽ നിന്നും പ്രിന്റ് കൊടുക്കയും, പ്രിൻഡിന്റ് ഡിവൈസ് ആയി നൈട്രോ റീഡർ കൊടുക്കുകയും ചെയ്താൽ മതി.
Zamzar.com മറ്റൊരു ഉപകാരപ്രദമായ വെബ്സൈറ്റാണ്. ഇവിടെ നിങ്ങൾക്ക് വേഡ്, പവർപോയന്റ് മറ്റ് ഫയലുകളെ .pdf ആയും തിരിച്ചും എല്ലാം കൺ വെർട്ട് ചെയ്യാവുന്നതാണ്. ഇത് വളരെ എളുപ്പവും, നിങ്ങളുടെ സിസ്റ്റത്തിന്റെ പ്രോസസ്സിങ്ങ് പവർ ദുരുപയോഗം ചെയ്യാത്തതുമാണ്.

.pdf എങ്ങനെ എഡിറ്റ് ചെയ്യാം?

പിഡി എഫ് യദാർഥത്തിൽ എഡിറ്റ് ചെയ്യാവുന്ന ഒന്നല്ല. ആ രീതിയിൽ ആണ് അതിന്റെ നിർമ്മാണം. എന്നിരുന്നാലും പല സന്ദർഭങ്ങളിലും ഇതിന്റെ സോഴ്സ് ഫയൽ ലഭ്യമല്ലാത്തതുകൊണ്ടും, ഫയലിലെ വിവരങ്ങൾ കാലഫരണപ്പെട്ടതുകൊണ്ടും മറ്റും നമുക്ക് അത് എഡിറ്റ് ചെയ്യേണ്ടതായി വന്നേക്കാം. ഇത്തരം സന്ദർഭങ്ങളിൽ എന്ത് ചെയ്യണമെന്ന് നമുക്ക് പരിശോധിക്കാം.
നിങ്ങൾക്ക് കാര്യമായ തിരുത്തലുകൾ ആവശ്യമാണെങ്കിൽ ഏറ്റവും ഫലപ്രദമായ മാർഗ്ഗം ഈ ഫയലിനെ വേഡ്, അല്ലെങ്കിൽ ഗൂഗിൾ ഡോക്യുമെന്റ് ഫയലായി കൺ വെർട്ട് ചെയ്യുകയും, ആവശ്യമുള്ള ഭേദഗതികൾ വരുത്തിയിട്ട് തിരിച്ച് .pdf ആക്കുകയും ചെയ്യുക എന്നുള്ളതാണ്. ഗുഗിൾ OCR കൺവെർട്ടർ, ഓൺലൈൻ ആയി ലഭിക്കുന്ന നിരവധി വേഡ് – പിഡി എഫ് കൺവെർട്ടറുകൾ എന്നിവ ഉപയോഗിച്ച് ഇത് സുഗമായി ചെയ്യാവുന്നതാണൂ. ഇതിന്റെ പ്രധാന പോരായ്മ എന്നത് പലപ്പോഴും നമ്മുടെ ലേഔട്ടുകൾ പൂർണ്ണമായും നഷ്ടപ്പെട്ട് പോയേക്കാം എന്നുള്ളതാണ്. പക്ഷേ നിങ്ങൾക്ക് സുപരിചിതമായ് ഒരു സോഫ്റ്റ് വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്യുന്നതിനാൽ നിങ്ങൾക്ക് എഡിറ്റിങ്ങ് ജോലി അനായാ‍സകരമായി ചെയ്യാവുന്നതാണ്.
ഇനി നിങ്ങൾക്ക് പിഡി എഫ് ന്റെ ലേഔട്ടിൽ വ്യത്യാസം ഒന്നും വരുത്താതെ  ചില ചിത്രങ്ങളും, ഫെഡിങ്ങുകളും, പേരും ഒക്കെ മാറ്റിയാൽ മതിയെങ്കിൽ (പലപ്പോഴും പ്രോജക്ട് റിപ്പോർട്ടുകൾ തയ്യാറാക്കാൻ !) നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ഇങ്ക്സ്കേപ്പ് സോഫ്റ്റ് വെയർ. ഇതുപയോഗിച്ച് ആവശ്യമുള്ള ടെക്സ്റ്റ്, ചിത്രങ്ങൾ, ടേബിളുകൾ എന്നിവ സെലക്ട് ചെയ്ത് എഡിറ്റ് ചെയ്യാവുന്നതാണ്.
ഇനി നിങ്ങൾ ഓപ്പൺ ഓഫീസ് ആണ് ഉപയോഗിക്കുന്നതെങ്കിൽ ഒറാക്കിൾ pdf ഇംപോർട്ട് എക്സ്റ്റൻഷൻ ഉപയോഗിച്ച് നിങ്ങൾക്ക് വളരെ എളുപ്പത്തിൽ pdf ഫയലുകൾ എഡിറ്റ് ചെയ്യാവുന്നതാണ്. പാസ്സ് വേർഡ് പ്രൊട്ടക്റ്റ് ചെയ്തിരികുന്ന ഫയലുകൾ വരെ ഇതുപയോഗിച്ച് എഡിറ്റ് ചെയ്യാൻ കഴിയുന്നതാണ്. ഇതുവഴി എളുപ്പത്തിൽ എഡിറ്റ് ചെയ്യാമെങ്കിലും ടേബിളുകൾ, പാരഗ്രാഫ് എന്നിവയൊന്നും ഇത് പിന്തുണക്കില്ല. ഒരു വരി ടെക്സ്റ്റ് ഒരു എലമെന്റ് ആയാണ് ഇത് പരിഗണിക്കുക. വെക്ടർ ഗ്രാഫിക്സ് ചിത്രങ്ങളേയും മറ്റും ഇത് പിന്തുണക്കും. ചിത്രങ്ങൾ പുതിയത് ഉൾപ്പെടുത്താനും, ഉള്ളവ നീക്കം ചെയ്യാനും ഇതിൽ സാധിക്കും. Pdf ഇൽ ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇല്ലെങ്കിൽ ഏറ്റവും സമാനമായത് ഇത് സ്വയം തിരഞ്ഞെടുക്കും.


Windows 7 ഓടോപ്ലായ് ഓഫ്‌ ചെയ്യുന്ന വിധം

നമ്മുടെ കമ്പ്യൂട്ടറില്‍ ഓട്ടോപ്ലേ  ഓണ്‍ ആണെങ്കില്‍ പെന്‍ ഡ്രൈവെസ് കുത്തുമ്പോള്‍ വൈറസ്‌ കയറാന്‍ സാത്യധ ക്കൊടുതല്‍ ആണ് ,വിന്‍ഡോസ്‌ 7 ഇല്‍ ഇത് എങ്ങനെ ഓഫ്‌ ചെയ്യാം എന്ന് നോക്കാം
1 .start----->  all programms---->accessories---->run ഓപ്പണ്‍ ചെയ്യുക
2.റണ്‍ വിന്‍ഡോയില്‍ gpedit.msc എന്ന് ടൈപ്പ് ചെയ്യുക ഓക്കേ പ്രസ്‌ ചെയ്യുക 
3.ചിത്രത്തില്‍ കാണിച്ചിരിക്കുനത് പോലെ ചെയ്യുക 


                                            അടുത്ത  സ്റ്റെപ്പ് 


                                                      ലാസ്റ്റ് സ്റെപ് 
                         


4.ഓടോപ്ലായ് ഇനേബിള്‍ ചെയ്തു അപ്ലൈ ബട്ടണ്‍ അമര്‍ത്തുക