www.techaneesh.blogspot.com.

Tuesday, June 26, 2012

വലിയ ഫയലുകളും ഇമെയിൽ ചെയ്യാം


വലിയ ഫയലുകളും ഇമെയിൽ ചെയ്യാം



കുറച്ചു നാൾ മുൻപ് വരെ ആരെങ്കിലും ഒരു സിനിമയോ, വിവാഹ ആൽബമോ ഇമെയിൽ ചെയ്യുന്നതിനെകുറിച്ച് പറഞ്ഞാൽ കൈ മലർത്തി കാണിക്കുകയേ നിവർത്തിയുള്ളു. അത്രയും വലിയ ഫയൽ നെറ്റിൽ അപ് ലോഡ് ചെയ്യുന്ന സമയത്തിനു മുന്നേ അതു കൊറിയർ ചെയ്താൽ അവിടെ എത്തും എന്നുള്ളത് ഒരു കാര്യം. ഇത്രയും വയിയ ഫയൽ ഇമെയിൽ അയക്കാൻ സാധിക്കില്ല എന്നുള്ളത് മറ്റൊരു കാര്യം. എന്നാൽ 3ജി യും, മികച്ച ബ്രോഡ്ബാൻഡ് സൌകര്യങ്ങളും ഉള്ളതിനാൽ ആദ്യത്തെ പ്രശ്നം പൂർണ്ണമായും പരിഹരിച്ചു എന്നു പറയാം. എന്നാൽ ഇപ്പോഴത്തെ പ്രോബ്ലം മിക്ക ഇമെയിൽ സേവന ദാതാക്കളും, ജിമെയിൽ ഉൾപ്പെടെ 25 MB യിൽ വലിയ ഫയലുകൾ ഇമെയിൽ അയ്ക്കാൻ അനുവദിക്കില്ല എന്നുള്ളതാണ്.
ഇതിനൊരു പോവഴി എന്ന നിലയിൽ കുറച്ച് പേരെങ്കിലും മീഡിയ ഫയർ, 4ഷെയേർഡ് എന്നിങ്ങനെ ഏതെങ്കിലും ഓൺലൈൻ സ്റ്റോറേജ് സംവിധാനത്തിൽ ഫയലുകൾ അപ് ലോഡ് ചെയ്യുകയും, അതിന്റെ ലിങ്ക് ഇമെയിൽ ചെയ്തു കൊടുക്കുകയും ചെയ്യാറുണ്ട്. ഇത് ഒരു നല്ല സംവിധാനം തന്നെയാണ്. നിങ്ങളുടെ ഫയൽ സുരക്ഷിതമായി അവിടെ കിടന്നുകൊള്ളും, നിങ്ങളുടെ ഹാർഡ് ഡിസ്ക് സ്പേസ് സംരക്ഷിക്കാം പിന്നീട് വേറെ ആർക്കെങ്കിലും അയക്കണമെങ്കിൽ ഇതേ ലിങ്ക് അയച്ചാൽ മതിയാകും എന്നിങ്ങനെ കുറച്ച് മേന്മകൾ ഇതിനുണ്ട്. എന്നാലും സൌജന്യ അക്കൊണ്ടുകളിൽ 200 MB യിൽ കൂടുതൽ ചിലപ്പോൾ അപ് ലോഡ് ചെയ്യാൻ സാധിക്കില്ല. എന്നാൽ ടോറന്റ് സൈറ്റുകളിൽ ഇതിൽ കൂടുതൽ സാധിക്കും.
2GB വരെ ഫയലുകൾ റെജിസ്ട്രേഷൻ കൂടാതെ അയക്കാൻ സാധിക്കുന്ന സംവിധാനമാണ് യുസെന്റ് ഇറ്റ്, വീ ട്രാൻസ്ഫർ എന്നിവ.
വീ ട്രാൻസ്ഫർ സൈറ്റിൽ നമ്മൾ പ്രവേശിക്കുമ്പോൾ തന്നെ ഇമെയിൽ അയക്കാനുള്ള ഒരു ബോക്സ് ആണ് കാണുന്നത്. ഇതിൽ നിങ്ങൾക്ക് ഒറ്റത്തവണ 2 GB വരെയുള്ള ഫയലുകൾ അയക്കാൻ സാധിക്കുന്നതാണ്. നിങ്ങൾക്ക് അയ്ക്കേണ്ട ഫയൽ, ഇമെയിൽ വിലാസം, നിങ്ങളുടെ ഇമെയിൽ വിലാസം , നിങ്ങളുടെ സന്ദേശം എന്നിവ നൽകിയാ‍ൽ നിങ്ങൾ ആ ഫയൽ ഇമെയിൽ ആയി അയക്കാവുന്നതാണ്. സ്വീകരിക്കുന്ന ആൾക്ക് വളരെ ലളിതമായി അത് ഡൊൺലോഡ് ചെയ്യനും സാധിക്കുന്നതാണ്.
വെബ്സൈറ്റ് വിലാസം : https://www.wetransfer.com/
ഇതേ സേവനം നൽകുന്ന മറ്റൊരു സൈറ്റാണ് യു സെന്റ് ഇറ്റ് എന്നത്. ഇവരുടെ സേവനം നിങ്ങൾക്ക് വെബ് വഴിയും, ഡെസ്ക്ടോപ്പിൽ ഇൻസ്റ്റാൾ ചെയ്യാവുന്ന അപ്ലിക്കേഷനായും സ്വീകരിക്കാവുന്നതാണ്. ആപ്ലിക്കേഷൻ വഴി 2 GB യും, വെബ് ഇന്റർഫേസ് വഴി 300MBയും ആണ് നിങ്ങൾക്ക് അയക്കാൻ സാധിക്കുന്നത്. നിങ്ങളുടെ ബിസിനസ്സ് ആവശ്യങ്ങൾക്ക് കൂടുതൽ സേവങ്ങളും ഇവിടെ നിന്ന് ലഭിക്കുന്നതാണ്.
വെബ്സൈറ്റ് വിലാസം :  http://www.yousendit.com/